യുഎഇയിൽ 4 പുതിയ കുരങ്ങുപനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ എപ്പിഡെമിയോളജിക്കൽ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് കേസുകൾ കണ്ടെത്തിയത്.
ഇതോടെ യുഎഇയിൽ ആകെ കണ്ടെത്തിയ കുരങ്ങുപനി കേസുകളുടെ എണ്ണം എട്ടായി മാറിയപ്പോൾ എല്ലാ സുരക്ഷാ, പ്രതിരോധ നടപടികളും പാലിക്കണമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) താമസക്കാരെ ഓർമ്മിപ്പിച്ചു.
കൂടാതെ ഈ രോഗവുമായി ബന്ധപ്പെട്ട അന്വേഷണം, സമ്പർക്കം പരിശോധിക്കൽ, അവരുടെ ആരോഗ്യം നിരീക്ഷിക്കൽ എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും യുഎഇ ആരോഗ്യ അധികാരികൾ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം താമസക്കാർക്ക് ഉറപ്പ് നൽകി.