അബുദാബിയിൽ സീറ്റുകളുള്ള ഇ – സ്കൂട്ടറുകൾ നിരോധിച്ചതായി ട്രാൻസ്പോർട്ട് അതോറിറ്റി

Abu Dhabi -The Transport Authority has banned e-scooters with seats in Abu Dhabi

അബുദാബിയിൽ സീറ്റുകളുള്ള ഇ – സ്കൂട്ടറുകൾ നിരോധിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു.

അടുത്തിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, ട്രാൻസ്പോർട്ട് അതോറിറ്റി ഏത് തരത്തിലുള്ള സ്കൂട്ടറുകളാണ് അനുവദനീയമായതെന്നും അനുവദനീയമല്ലാത്തതെന്നും വിശദീകരിച്ചിരുന്നു.

അതനുസരിച്ച് അറബിയിലും ഇംഗ്ലീഷിലുമുള്ള ഹ്രസ്വ വീഡിയോയിൽ , ബൈക്കുകളും ഇലക്ട്രിക് ബൈക്കുകളും കാൽ നടയായി ഓടിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകളും അനുവദനീയമാണെന്ന് കാണിക്കുന്നു, എന്നാൽ സീറ്റുകളുള്ള ഇ സ്കൂട്ടറുകൾ നിരോധിച്ചിരിക്കുന്നു എന്ന് പറയുന്നു.

ഇരിക്കുന്ന സ്‌കൂട്ടറുകൾ നിരോധിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ഇൻസ്റ്റാഗ്രാമിലെ ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന് മറുപടിയായി ഐടിസി പറഞ്ഞു: “ഇലക്‌ട്രിക് സ്‌കൂട്ടറിന് സുരക്ഷിതമായ സീറ്റില്ല, ഡ്രൈവിംഗ് സമയത്ത് ശരിയായി ബാലൻസ് ചെയ്യാൻ സഹായിക്കുന്നില്ല.” എന്നാണ് അതോറിറ്റി വിശദീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!