യുഎഇയിൽ പുതിയതായി 5 കുരങ്ങുപനി കേസുകൾ കൂടി കണ്ടെത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയിലെ ആശുപത്രികളിൽ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർക്ക് സുഖം പ്രാപിച്ചതായും മന്ത്രാലയം അറിയിച്ചു.
രോഗത്തിന്റെ നേരത്തെയുള്ള നിരീക്ഷണത്തിനും അന്വേഷണത്തിനുമായി യുഎഇ പിന്തുടരുന്ന നയം അനുസരിച്ചാണ് ആരോഗ്യ അധികാരികൾ പുതിയ കേസുകൾ കണ്ടെത്തിയത്.യാത്രകളിലും ഒത്തുചേരലുകളിലും എല്ലാ സുരക്ഷാ, പ്രതിരോധ നടപടികളും പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.