വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കരുതെന്ന് ദുബായുടെ എമിറേറ്റ്സ് എയർലൈൻസ് മുന്നറിയിപ്പ് നൽകി.
വാട്സ്ആപ്പിൽ ഒരു വെബ്സൈറ്റ് ലിങ്ക് പ്രചരിക്കുന്നുണ്ട്. ക്ലിക്ക് ചെയ്യുമ്പോൾ, ദുബായ് എയർലൈനിനെക്കുറിച്ചുള്ള ഒരു സർവേയുള്ള പേജിലേക്ക് അത് കൊണ്ടുപോകുന്നു. പിന്നെ അതിൽ പറയുന്നത് “ “Congratulations! Emirates Government Transport Subsidy! Through the questionnaire, you will have a chance to get 10,000 dirhams.” എന്നാണ്. ഈ സന്ദേശം വ്യാജമാണെന്നാണ് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചിരിക്കുന്നത്.
തങ്ങളുടെ പേരിൽ പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഓൺലൈൻ മത്സരങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് എമിറേറ്റ്സിന് അറിയാം, എമിറേറ്റ്സിന്റെ പേര് പതിവായി വ്യാജ ഓൺലൈൻ സ്കീമുകളിലേക്ക് വലിച്ചിഴയ്ക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതൊരു ഔദ്യോഗിക മത്സരമല്ലെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും എയർലൈൻ വക്താവ് പറഞ്ഞു.
ഈ വർഷമാദ്യം, ഒരു ചോദ്യാവലിക്ക് ഉത്തരം നൽകിയാൽ പങ്കെടുക്കുന്നവർക്ക് 8,000 ദിർഹം നൽകാമെ
ന്നുള്ള സമാനമായ തട്ടിപ്പ് സന്ദേശം പ്രചരിച്ചിരുന്നു.