ദുബായ് വിനോദസഞ്ചാര മേഖലയിൽ കുതിക്കുന്നു. ഈ വർഷം 4 മാസത്തിനിടെ ഇന്ത്യക്കാരടക്കം ദുബായ് സന്ദർശിച്ചത് 51 ലക്ഷം പേർ. കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ മൂന്നിരട്ടി വർധനവാണ് രേഖപ്പെടുത്തിയത്. ഹോട്ടൽ താമസക്കാരുടെ എണ്ണം 76 ശതമാനമായും ഉയർന്നു. ഇന്ത്യയ്ക്കു പുറമേ ഒമാൻ, സൗദി, യുകെ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരും കൂടി. 2025 ആകുമ്പോഴേക്കും 2.5 കോടിയിലേറെ സന്ദർശകരെയാണു ദുബായ് പ്രതീക്ഷിക്കുന്നത്. സന്ദർശകരുടെ എണ്ണത്തിൽ നിലവിലുള്ള നാലാം സ്ഥാനത്തു നിന്ന് ഒന്നാമതെത്തുകയാണു ലക്ഷ്യം. ബാങ്കോക്ക്, ലണ്ടൻ, പാരിസ് എന്നിവയാണ് 1 മുതൽ 3 വരെയുള്ള നഗരങ്ങൾ.
