അയർലൻഡിനെതിരായ ട്വന്റി–20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരം സഞ്ജു സാംസൺ ഇടംപിടിച്ചു. രണ്ട് മത്സര പരമ്പരയ്ക്കുള്ള ടീമിനെ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കും. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിനായുള്ള ഒരുക്കത്തിലുള്ള പ്രധാന താരങ്ങൾ വിട്ടുനിൽക്കുന്നതിനാലാണ് സഞ്ജുവിന് അവസരംകിട്ടിയത്. ഈ മാസം അവസാനമാണ് പരമ്പര. ഭുവനേശ്വർ കുമാറാണ് വെെസ് ക്യാപ്റ്റൻ.
ടീം– ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്-ക്ക്-വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ തൃപാഠി, ദിനേശ് കാർത്തിക്, യുശ്-വേന്ദ്ര ചഹാൽ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്.
India Squad
Hardik Pandya (C), Bhuvneshwar Kumar (vc), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Yuzvendra Chahal, Axar Patel, R Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik— BCCI (@BCCI) June 15, 2022