വേനലവധിക്കാലത്ത് വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിനും യാത്ര ചെയ്യുന്നതിനും മുമ്പ് സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
പുറത്ത് പോകുമ്പോൾ ലൈറ്റുകൾ ഓഫ് ചെയ്യുക, ഇലക്ട്രിക്കൽ വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും അൺപ്ലഗ് ചെയ്യുക, പൂന്തോട്ടങ്ങളിലെയും വേലികളിലെയും ഫ്ലഡ്‌ലൈറ്റുകൾക്കായി ഒരു ടൈമർ ഉപയോഗിക്കുക, ജലവിതരണം നിർത്തുക,വാട്ടർ കണക്ഷനുകൾ പരിശോധിച്ച് ചോർച്ചയില്ലെന്ന് ഉറപ്പാക്കാൻ ഒരു സ്പെഷ്യലൈസ്ഡ് ടെക്നീഷ്യനെ ഉപയോഗിക്കുക തുടങ്ങീ ഓർക്കേണ്ട ചില നിർദേശങ്ങളും അതോറിറ്റി നൽകിയിട്ടുണ്ട്. ഈ നടപടികൾ മാലിന്യം കുറയ്ക്കാനും ഒരാളുടെ സ്വത്ത് സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനും സഹായിക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.