നിങ്ങൾ ദുബായിലേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, യുഎഇയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സൗജന്യ ടിക്കറ്റ് ലഭിക്കാനുള്ള അവസരമുണ്ടാകുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ അറിയിച്ചു.
എമിറേറ്റ്‌സ് എയർലൈൻ ഒരു കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ട്, ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ ഞങ്ങളോടൊപ്പം ഫ്ലൈറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് അറ്റ് ദി ടോപ്പ്, ബുർജ് ഖലീഫ, ദി ദുബായ് ഫൗണ്ടൻ ബോർഡ്‌വാക്ക്, ലൂവ്രെ അബുദാബി എന്നിവിടങ്ങളിൽ പ്രവേശിക്കാൻ സൗജന്യ ടിക്കറ്റ് ലഭിക്കും.
എന്നാൽ ബുക്കിംഗ് തീയതികൾ പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടാമെന്നും, ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കാനും യാത്രക്കാരോട് എയർലൈൻസ് നിർദ്ദേശിക്കുന്നുണ്ട്.
വേനൽ അവധി അടുത്തു വരുന്നതിനാൽ എയർലൈനിന്റെ പ്രതിദിന ബുക്കിംഗ് വോളിയം കൂടുകയാണ്. കൂടാതെ തങ്ങളുടെ ഇഷ്ടപ്പെട്ട തീയതികളിലും ഫ്ലൈറ്റുകളിലും യാത്ര ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ അവരുടെ സീറ്റുകൾ നേരത്തെ ബുക്ക് ചെയ്യാനും എയർലൈൻസ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.