ഇറാനിൽ ഒന്നിലധികം ഭൂകമ്പങ്ങളെത്തുടർന്ന് 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
തെക്കൻ ഇറാനിൽ ഉണ്ടായ ഒന്നിലധികം ഭൂകമ്പങ്ങളെത്തുടർന്ന് പ്രകമ്പനങ്ങൾ യുഎഇയിലും അനുഭവപ്പെട്ടതായി യുഎഇ നിവാസികൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നിവാസികൾ പറയുന്നു. യുഎഇയിലെ ഏഴ് എമിറേറ്റുകൾ ഉൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ തെക്കൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. യു.എ.ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ബന്ദർ ഖമീറിന് സമീപം 10 കിലോമീറ്റർ ആഴത്തിലാണ് പ്രാരംഭ ഭൂചലനം ഉണ്ടായത്. പുലർച്ചെ 3.24നാണ് രണ്ടാമത്തെ ഭൂചലനം ഉണ്ടായത്.
രണ്ട് ഭൂചലനങ്ങൾക്കിടയിൽ, യഥാക്രമം പുലർച്ചെ 2.43 നും 3.13 നും യഥാക്രമം 4.6, 4.4 തീവ്രതയുള്ള തുടർചലനങ്ങൾ ഉണ്ടായി.
വിവിധ എമിറേറ്റുകളിൽ പ്രത്യേകിച്ച് ദുബായ്, ഷാർജ, അജ്‌മാൻ, ഉമ്മൽ ഖുവൈൻ, റാസ് അൽ ഖൈമ തുടങ്ങിയ സ്ഥലങ്ങളിൽ സാമാന്യം കനപ്പെട്ട രീതിയിൽ ഭൂചലന പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി അനുഭവസ്ഥർ റിപ്പോർട്ടുചെയ്തു. പലർക്കും ഊഞ്ഞാൽ പ്രതീതി അനുഭവപ്പെട്ടതായി പറയുന്നു. ചിലയിടങ്ങളിൽ അലമാരയുടെ മുകളിലെ വസ്തുക്കൾ അനങ്ങുകയും കസേരകൾ ആടുകയും ചെയ്തിട്ടുണ്ട്. പല സ്ഥലങ്ങളിലും പരിഭ്രാന്തരായ ജനങ്ങള്‍ താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങി തുറസായ സ്ഥലങ്ങളില്‍ ഏറെ നേരം ചെലവഴിച്ചു.
Earthquake strikes Dubai and various parts of UAE
— MIRCHI9 (@Mirchi9) July 1, 2022