ബലിപെരുന്നാൾ 2022 : ദുബായിൽ ചെറിയ കുറ്റങ്ങൾ ചുമത്തപ്പെട്ട തടവുകാരുടെ ബാധ്യതകൾ തീർക്കാൻ 20 ലക്ഷം ദിർഹം കൈമാറി ഹുസൈൻ സജ്‌വാനി – ഡമാക് ഫൗണ്ടേഷൻ

Eid 2022- Hussain Sajwani hands over Dh2 million to settle the liabilities of prisoners charged with petty crimes in Dubai - DAMAC Foundation

ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ ) യോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ഡമാക് ഫ്രഷ് സ്ലേറ്റ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി, ഹുസൈൻ സജ്‌വാനി – ഡമാക് ഫൗണ്ടേഷൻ ദുബായിൽ നിസ്സാര കുറ്റങ്ങൾ ചുമത്തപ്പെട്ട തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി 20 ലക്ഷം ദിർഹം കൈമാറി.

ഇവരുടെ ബാധ്യതകൾ വീട്ടാനുള്ള 20 ലക്ഷം ദിർഹം എമിറേറ്റിലെ പ്യുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് കൈപ്പറ്റി. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഹുസൈൻ സജ്‌വാനിയുടെ ദമാക് ഫൗണ്ടേഷൻസിന്റെ ഫ്രഷ് സ്ലേറ്റ് പദ്ധതി പ്രകാരമാണ് ഫണ്ട് കൈമറിയത്. മോചിതരാകുന്ന തടവുകാർക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ചേർന്ന് ഭാവി ജീവിതം സന്തോഷകരമാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.

ഇതോടെ ജയിൽ മോചിതരാകുന്നവർക്ക് ജീവിതത്തിൽ ഒരു പുതിയ തുടക്കം നൽകാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിലൂടെ അവർക്ക് മാന്യമായ ജീവിതം നയിക്കാനും കഴിയുമെന്നും ഹുസൈൻ സജ്‌വാനി പറഞ്ഞു.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തടവുകാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്ന ഈ മഹത്തായ സംരംഭം ആരംഭിച്ചതിന് ഹുസൈൻ സജ്‌വാനിക്കും അദ്ദേഹത്തിന്റെ ചാരിറ്റബിൾ ഫൗണ്ടേഷനോടും ഞങ്ങൾ നന്ദി പറയുന്നുവെന്ന് ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ മേജർ ജനറൽ ഡോ മുഹമ്മദ് അബ്ദുല്ല അൽ മുർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!