അബുദാബി സൗജന്യ പാർക്കിംഗ്, ടോൾ ദിവസങ്ങളിൽ മാറ്റം പ്രഖ്യാപിച്ചു
അബുദാബിയിൽ ജൂലൈ 15 മുതൽ വെള്ളിയാഴ്ചകൾക്ക് പകരം ഞായറാഴ്ചകളിൽ സൗജന്യ പാർക്കിംഗും ഡാർബ് ടോളും സൗജന്യമായിരിക്കും. അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. തിരക്കേറിയ സമയങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും എമിറേറ്റിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും തീരുമാനം സഹായിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു.
.@AbuDhabiDMT will move free public parking and Darb toll gate fee concessions from Fridays to Sundays, starting 15 July 2022. The decision will further streamline the mobility of traffic during weekday peak hours, and improve road safety across the emirate. pic.twitter.com/HOCm1BAINL
— مكتب أبوظبي الإعلامي (@admediaoffice) July 10, 2022