നിലവിലെ കാലാവസ്ഥയെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. കനത്ത മഴയും ജലനിരപ്പ് വർധിച്ചതും കാരണം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുകയാണെന്ന് സിവിൽ ഡിഫൻസ് ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
അപകടങ്ങൾ വൻതോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.
എല്ലാവരുടെയും സുരക്ഷ നിലനിർത്താൻ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കരുതെന്ന് അവർ താമസക്കാരോടും വിനോദസഞ്ചാരികളോടും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.