രാജ്യം വിട്ട് ശ്രീലങ്കൻ പ്രസിഡൻറ് ഗോതബായ രജപക്സെ : മാലിദ്വീപിലെത്തിയതായി റിപ്പോർട്ടുകൾ

Sri Lankan President Gotabaya Rajapakse has left the country: reports have arrived in the Maldives

ജനകീയ പ്രക്ഷോഭങ്ങൾക്കിടെ രാജ്യം വിട്ട് ശ്രീലങ്കൻ പ്രസിഡൻറ് ഗോതബായ രജപക്സെ. ഗോതബായ മാലിദ്വീപിലെത്തിയതായാണ് റിപ്പോർട്ടുകൾ. സൈനിക വിമാനത്തിൽ ഭാര്യ ലോമ രാജപക്സെയുമൊന്നിച്ചാണ് ഗോതബായ മാലിദ്വീപിലെത്തിയത്.

ഗോതബായയും കുടുംബവും കഴിഞ്ഞ ദിവസം രണ്ട് വട്ടം രാജ്യം വിടാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തടഞ്ഞു. ഇതോടെയാണ് സൈനികവിമാനത്തിൽ രാജ്യം വിട്ടത്. മാലിദ്വീപിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ ആദ്യം അനുമതി നൽകിയില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മാലിദ്വീപ് പാർലമെൻറിൻറെ സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡൻറ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാൻ അനുമതിയായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!