ഷാർജയിൽ 11-ാം നിലയിൽ നിന്ന് വീണ് 46 കാരനായ ഇന്ത്യക്കാരൻ മരിച്ചതായി ഷാർജ പോലീസ്

Expatriate man falls to his death from 11th-floor balcony in Sharjah

ഷാർജയിൽ ഇന്നലെ വ്യാഴാഴ്ച രാത്രി അൽ തവൗൺ ഏരിയയിൽ കെട്ടിടത്തിന്റെ 11-ാം നിലയിൽ നിന്ന് വീണ് 46 കാരനായ ഇന്ത്യക്കാരൻ മരിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

സംഭവത്തിലേക്ക് നയിച്ച സാഹചര്യം അറിവായിട്ടില്ലെന്ന് ഷാർജ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ നിന്ന് വീണ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. താൻ ചാടി മരിക്കുമെന്ന് ഇയാൾ വീട്ടുകാരെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ആത്മഹത്യാ ഭീഷണിയെക്കുറിച്ച് വീട്ടുകാർ പോലീസിൽ അറിയിച്ചിരുന്നുവെങ്കിലും പോലീസ് എത്തുന്നതിന് മുമ്പ് തന്നെ ഇയാൾ ചാടി മരിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം

ഇയാൾക്ക് കുടുംബവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. മകളോടൊപ്പം തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഭാര്യ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!