യുഎഇയുടെ ചില ഭാഗങ്ങളിൽ പൊടികാറ്റ് ഉണ്ടാകുമെന്നതിനാൽ ദൃശ്യപരത കുറഞ്ഞേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്ന് പകൽ പൊതുവെ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും.
ഉച്ചയോടെ കിഴക്കോട്ടും തെക്കോട്ടും ചില മഴയുള്ള സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും.