യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ : ജാഗ്രതാ മുന്നറിയിപ്പ്

Heavy rains in different parts of UAE-caution alert

യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനാൽ, ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും അതിരൂക്ഷമായ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ മഴയും വെള്ളപ്പൊക്കവും ഉള്ള സ്ഥലങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ എൻസിഎം ജനങ്ങളോട് നിർദ്ദേശിച്ചു. ഫുജൈറയിലും ഖോർഫക്കാനിലും ഇന്നലെ രാത്രിയും ഇന്നു രാവിലെയും ഇരുണ്ട ആകാശവും ഇടിമിന്നലിലും ഉണ്ടായി.

ഈ ആഴ്‌ചയിലെ ശേഷിക്കുന്ന ദിവസങ്ങളിൽ മഴ ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്, താപനിലയിൽ “ഗണ്യമായ കുറവ്” ഉണ്ടാകും. ശനിയാഴ്ച വരെ മേഘാവൃതമായ അന്തരീക്ഷം തുടരുമെന്ന് അതോറിറ്റി പുറത്തിറക്കിയ അഞ്ച് ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിൻ അറിയിച്ചു.

കുറഞ്ഞ ദൃശ്യപരതയിൽ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കുക, കടൽ തീരത്തെ യാത്ര ഒഴിവാക്കുക എന്നിവയുൾപ്പെടെയുള്ള കടുത്ത കാലാവസ്ഥയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് എൻ‌സി‌എം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!