ഷാർജ പോലീസ് ജനറൽ കമാൻഡ് വോക്‌സ് സിനിമാസുമായി സഹകരിച്ച് എല്ലാ ഭാഷകളിലുമുള്ള സിനിമാ സ്‌ക്രീനുകളിലൂടെ വഞ്ചനയുടെയും ഇലക്ട്രോണിക് എക്‌സ്‌ടോർഷൻ കുറ്റകൃത്യങ്ങളുടെയും അപകടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ സന്ദേശങ്ങൾ പൊതുജനങ്ങൾക്ക് പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.
മാധ്യമ, പബ്ലിക് റിലേഷൻസ്, ഇൻവെസ്റ്റിഗേഷൻസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വകുപ്പുകളാണ് “ബി അവെയർ”( “Be Aware” )എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ഇരകളാകാതിരിക്കാനുള്ള നുറുങ്ങുകളും നിർദ്ദേശങ്ങളും നൽകി സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രത്തിന് അനുസൃതമായാണ് ഈ ക്യാമ്പയിൻ.