അന്താരാഷ്ട്ര യുവജനദിനം :   ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്ത് പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ

അന്താരാഷ്ട്ര യുവജനദിനം ആഘോഷിക്കുന്നതിനായി ദുബായിൽ നിരവധി ഇന്റേൺഷിപ്പുകളും മറ്റ് പ്രോഗ്രാമുകളും കാമ്പെയ്‌നുകളും ആരംഭിച്ചിട്ടുണ്ട്.

ഡിഫറൻഷ്യൽ ഇന്റേൺഷിപ്പ് പ്രോഗ്രാം ഉൾപ്പെടെ മൂന്ന് പ്രാദേശിക കാമ്പെയ്‌നുകൾ  സെഞ്ച്വറി ഫിനാൻഷ്യൽ പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച ലോകം അന്താരാഷ്ട്ര യുവജനദിനം ആഘോഷിക്കുമ്പോൾ ഇമറാത്തി യുവാക്കളെ രാജ്യത്തിന്റെ സംരക്ഷകരായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.

വിവിധ മേഖലകളിൽ ഇമറാത്തി യുവാക്കളുടെ നേട്ടങ്ങളെ പ്രകീർത്തിക്കുന്ന ഒരു ട്വിറ്റർ വീഡിയോ ഷെയ്ഖ് മുഹമ്മദ് പങ്കുവെച്ചു. “എമിറേറ്റ്സിലെ യുവത്വം നമ്മുടെ നവോത്ഥാനത്തിനുള്ള ഇന്ധനമാണ്. എമിറേറ്റ്സിലെ യുവത്വം നമ്മുടെ ഭാവിയുടെ ഉറപ്പാണ്. എമിറേറ്റ്സിലെ യുവാക്കൾ നമ്മുടെ വീടിന്റെ സംരക്ഷകരാണ്.” അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!