ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നുതുടക്കം. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ അഫ്ഗാനിസ്ഥാനും രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയും തമ്മിലാണ് ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടം. ഇന്ന് ശനിയാഴ്ച യു എ ഇ സമയം വൈകിട്ട് 6 മണിക്ക് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
സെപ്റ്റംബര്‍ 4 നാളെ ഞായറാഴ്ചയാണ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരം. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരും പാക്കിസ്ഥാനും തമ്മിലാണ് മത്സരം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലായിരിക്കും കളി.
ജഡേജയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍ ടീമിലെത്തും. ഓള്‍റൗണ്ടറെന്ന പരിഗണന അക്‌സറിന് ലഭിക്കും. കഴിഞ്ഞ മത്സരത്തില്‍ അടിമേടിച്ചെങ്കിലും ആവേഷ് ഖാന്‍ ടീമില്‍ തുടരുമെന്നാണ് അറിയുന്നത്. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ തിരിച്ചെത്തിയെങ്കിലും റിഷഭ് പന്ത് പാകിസ്ഥാനെതിരെ പുറത്തിരിക്കും. ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തും.