ദുബായിൽ നടുറോഡിൽ തലയിണയുമായി കിടന്ന് ടിക് ടോക് ചെയ്ത് യുവാവ് : കയ്യോടെ പിടിച്ച് ദുബായ് പോലീസ്
തിരക്കേറിയ റോഡിൽ തലയണയുമായി കിടന്നയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിനെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. ദെയ്റയിലെ അൽ മുറഖബ്ബത്തിലെ സലാ അൽ ദിൻ സ്ട്രീറ്റിൽ ആണ് ഒരാൾ തലയിണയുമായി റോഡിന്റെ സീബ്രാ ലൈനിൽ കിടന്നത്.
“ഞാൻ മരിക്കാൻ ഭയപ്പെടുന്നില്ല, പക്ഷേ ഒരു വിദേശ രാജ്യത്ത് മരിക്കാൻ ഭയപ്പെടുന്നു,” ആ മനുഷ്യൻ സോഷ്യൽ മീഡിയയിൽ പ്രചരിച്ച റെക്കോർഡിംഗിൽ പറയുന്നുണ്ട്.
ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ഒറിജിനൽ വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും നിരവധി തവണ ഷെയർ ചെയ്യപ്പെട്ടിരുന്നു. ഏഷ്യക്കാരനായ ഇയാൾ തന്റെ ജീവനും മറ്റ് റോഡ് യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്നുവെന്ന് ദുബായ് പോലീസ് ട്വീറ്റ് ചെയ്തു. ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല,
ഇത്തരം നിയമവിരുദ്ധവും ഹാനികരവുമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ “പോലീസ് ഐ” പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്ന് ദുബായ് പോലീസ് കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചു. സുരക്ഷ നിലനിർത്തുന്നതിനും കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും ക്രിമിനൽ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും പൊതുജനങ്ങളെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പിൽ പോലീസ് ഐ സേവനം ലഭ്യമാണ്.
The #Dubai_Police has arrested an Asian man who endangered his life and the lives of others. pic.twitter.com/eX25mvFBG1
— Dubai Policeشرطة دبي (@DubaiPoliceHQ) October 4, 2022