ഇറ്റലിയിൽ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനത്തിന്റെ ടയര്‍ താഴേക്കുപതിച്ചു.

The plane's tire went down moments after takeoff in Italy.

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ചരക്കുവിമാനത്തിന്റെ മെയിന്‍ ലാന്‍ഡിങ് ഗിയര്‍ ടയര്‍ താഴേക്കുപതിച്ചു. ഇറ്റലിയിലെ ടറന്റോയില്‍നിന്ന് പറന്നുയര്‍ന്ന, അറ്റ്ലസ് എയറിന്റെ ബോയിങ് 747 ഡ്രീം ലിഫ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ ടയറാണ് താഴേക്കുവീണത്. താഴെവീണ ടയര്‍ പിന്നീട് റണ്‍വേ അവസാനിക്കുന്ന ഭാഗത്തുനിന്ന് കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രധാനമായും ബോയിങ് 787 ഡ്രീംലൈനറിന്റെ ഭാഗങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഈ വിമാനം യു എസിലെ ചാള്‍സ്റ്റണിലേക്ക് പുറപ്പെട്ടതായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളില്‍ വിമാനം റണ്‍വേയില്‍നിന്ന് പറന്നുയരുന്നതും നിമിഷങ്ങള്‍ക്കകം ടയര്‍ നിലത്തേക്ക് വീഴുന്നതും കാണാം. ടയര്‍ വീഴുന്നതിനൊപ്പം കറുത്ത പുക ഉയരുന്നതും കാണാം.

വിമാനം പിന്നീട് യു എസില്‍ സുരക്ഷിതമായി ഇറക്കാന്‍ സാധിച്ചെന്നാണ് റിപോര്‍ട്ട്. ബോയിങ് 747-400 വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ബോയിങ് 747 ഡ്രീം ലിഫ്റ്റര്‍. അത്യാവശ്യമുള്ള ക്രൂ അംഗങ്ങളെ അല്ലാതെ യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രീം ലിഫ്റ്ററിന് അനുവാദമില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!