ലുലു 2023 ൽ തന്നെ IPO യുമായി രംഗത്ത്. 2023 ൽ IPO രംഗത്തിറക്കാൻ ലുലു ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി അന്താരാഷ്ട്ര പ്രശസ്തരായ Moelis & Co യെ ഏർപ്പെടുത്തി.
ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാറാണ് ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിച്ചത്. നിലവിൽ 240 ഓളം സൂപ്പർ ഹൈപ്പർ മാർക്കറ്റുകളും 2 ഡസനോളം രാജ്യങ്ങളിൽ സോഴ്‌സിംഗ് കേന്ദ്രങ്ങളും ഉള്ള ലുലു മിഡിൽ ഈസ്റ്റ് മുഴുവനും ഔട്ട്ലെറ്റുകൾ വ്യാപിക്കാനാണ് പദ്ധതിയിടുന്നത്. ഇറാഖിലും നോർത്ത് ആഫ്രിക്കയിലും ഉടൻ തന്നെ ലുലുവിന്റെ ഹൈപ്പർ മാർക്കറ്റുകൾ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.