യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി ഇന്ത്യൻ ധനകാര്യമന്ത്രി നിർമലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വാഷിങ്ടണിൽനടന്ന ജി 20 ഉച്ചകോടിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് 20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണമാരും വാഷിങ്ടണിൽ രണ്ടുദിവസത്തെ യോഗം ചേർന്നിരുന്നു. അതിനിടയിലാണ് യു.എ.ഇ.-ഇന്ത്യ ധനമന്ത്രിമാർ പ്രത്യേക കൂടിക്കാഴ്ച ഇപ്പോൾ നടത്തിയത്.
സാമ്പത്തിക, വാണിജ്യ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനുള്ള യു.എ.ഇ. മന്ത്രാലയത്തിന്റെ താത്പര്യം അൽ ഹുസൈനി യോഗത്തിൽ അറിയിച്ചു.