പെട്രോവോൾ & ഹോട്ട് റൈഡ്സ് യു.എ.ഇ, റിവർലാൻഡ്™ എന്നിവയുടെ സഹകരണത്തോടെ നാളെ ഒക്ടോബർ 22-ന് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ‘ലാൻഡ് ഓഫ് ലെജൻഡ്സ്’ ദുബായിൽ മോട്ടോർ ഷോ നടത്തും.
ഒക്ടോബർ 22 ശനിയാഴ്ച റിവർലാൻഡിലും ദുബായ് പാർക്കുകളിലും റിസോർട്ടുകളിലും നടക്കുന്ന ലാൻഡ് ഓഫ് ലെജൻഡ്സ് മോട്ടോർ ഷോയിൽ 200-ലധികം കസ്റ്റമൈസ്ഡ് കാറുകളും മോട്ടോർ ബൈക്കുകളും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന വാഹനങ്ങൾ പ്രദർശിപ്പിക്കും.
രാത്രി 10 മണിക്ക് അവസാനിക്കുന്ന ഫ്രീ-ടു-എൻറർ ഇവന്റിൽ ഹാർഡ്കോർ സ്പോർട്സ്, വിന്റേജ്, സൂപ്പർകാറുകൾ, മസിൽ കാറുകൾ, എസ്യുവി വാഹനങ്ങൾ എന്നിവയും യുഎഇയിലെ മോട്ടോർഹെഡുകൾക്ക് പ്രതീക്ഷിക്കാം.
ഫ്രഞ്ച് വില്ലേജ്, ബോർഡ്വാക്ക്, ഇന്ത്യാ ഗേറ്റ്, ദി പെനിൻസുല എന്നിങ്ങനെ നാല് മേഖലകളിലായാണ് ഷോ വ്യാപിച്ചിരിക്കുന്നത്. വിദഗ്ധരായ ഡ്രൈവർമാർ അവരുടെ വാഹനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകും. സ്റ്റാളുകളിലെ കിയോസ്കുകളിൽ സന്ദർശകർക്ക് റോമിംഗ് വിനോദവും ഭക്ഷണ പാനീയങ്ങളും ആസ്വദിക്കാം.