സാങ്കേതിക തകരാറിനെതുടർന്ന് ഇന്ന് നവംബർ ഒന്ന് ചൊവ്വാഴ്ച പുലർച്ചെ 3.10 ന് അബുദാബിയിൽ നിന്നും മാഡ്രിഡിലേക്ക് പോയ എത്തിഹാദ് വിമാനം അബുദാബിയിൽ തന്നെ തിരിച്ചിറക്കി.
ഡ്രീംലൈനർ EY075 വിമാനം ദോഹയ്ക്ക് സമീപമെത്തിയപ്പോഴാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അബുദാബിയിൽ അടിയന്തിര ലാൻഡിംഗ് നടത്തിയത്
ട്രാക്കിംഗ് സൈറ്റ് ഫ്ലൈറ്റ് റഡാർ 24 ഡ്രീംലൈനർ അതിവേഗം 10,000 അടിയിലേക്ക് താഴ്ന്നതായി കാണിച്ചു, എന്നാൽ കൂടുതൽ വിശദാംശങ്ങൾ അധികൃതർ നൽകിയിട്ടില്ല. ഇന്ന് രാവിലെ തന്നെ മറ്റൊരു വിമാനത്തിൽ യാത്രക്കാർ മാഡ്രിഡിലേക്കുള്ള യാത്ര തുടരുമെന്ന് എത്തിഹാദ് അറിയിച്ചു.