ഇത്തവണ ഷാർജ ബുക്ക് സ്റ്റാളിൽ ഉമ്മൻ ചാണ്ടിയുടെ പുസ്തകവും നിറഞ്ഞു നിൽക്കുന്നു

ഉമ്മൻ ചാണ്ടിയുടെ പുസ്തകം ഇതിഹാസം

ഷാര്‍ജ പുസ്തകമേളയിൽ നടന്ന പുസ്തകങ്ങളുടെ പ്രകാശനചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ ” ഇതിഹാസം” എന്ന  പുസ്തകവും നിറഞ്ഞു നിൽക്കുന്നു. പുന്നക്കൻ മുഹമ്മദലി നയിക്കുന്ന ചിരന്തനയുടെ ബുക്ക് സ്റ്റാൾ എക്സ്ക്ലൂസീവ് ആയിട്ടാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുസ്തകം ഇതിഹാസം ലഭിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ ”ഇതിഹാസം”

മുഹമ്മദ് പൂനൂരിന്റെ ”ചില നേരങ്ങളിൽ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്നു. ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കിയത്.

”ചില നേരങ്ങളിൽ” പ്രകാശന ചടങ്ങ്

ശ്രീമതി. ഉഷ ചന്ദ്രന്റെ “അക്കപ്പെണ്ണ്” എന്ന പുസ്തകവും SIBF ൽ Writers forum ലെ നിറഞ്ഞ സദസ്സിൽ വച്ച് പ്രമുഖ വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ ഇന്നലെ വൈകുന്നേരം 6 മണിക്ക് പ്രകാശനം ചെയ്തു.

ദൃശ്യ ഷൈൻ സ്വാഗതപ്രസംഗം നടത്തി. ‌ ബഹു. മുൻ മന്ത്രി ശ്രീ സി. ദിവാകരൻ, സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ Smt. ഷീലാ പോളിന് പുസ്തകം കൈമാറികൊണ്ട് ചടങ്ങു് ഗംഭീരമാക്കി. പ്രഭാത് ബുക്സ്ന്റെ ശ്രീ. ഹനീഫ റാവുത്തർ, ചിരന്തന പ്രസിഡണ്ട് ശ്രീ. പുന്നയ്ക്കൻ മുഹമ്മദലി എന്നിവർ ആശംസകൾ അറിയിച്ചു. ഉഷാ ചന്ദ്രൻ കൃതജ്ഞത പറഞ്ഞു.

“അക്കപ്പെണ്ണ്” പ്രകാശന ചടങ്ങ്
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!