രണ്ടര വർഷത്തെ കർശനമായ കോവിഡ് -19 നിയമങ്ങൾക്കും മുൻകരുതലുകൾക്കും ശേഷം, രാജ്യത്തെയും താമസക്കാരെയും പകർച്ചവ്യാധിയിൽ നിന്ന് സുരക്ഷിതമായി നിലനിർത്താൻ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതായി യുഎഇ സർക്കാർ ഇന്ന് ഞായറാഴ്ച പ്രഖ്യാപിച്ചു. നവംബർ 7 തിങ്കളാഴ്ച രാവിലെ 6 മണി മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
ഇനി പൊതു സൗകര്യങ്ങളിലേക്കും സൈറ്റുകളിലേക്കും പ്രവേശിക്കുന്നതിന് അൽ ഹോസ്ൻ ഗ്രീൻ പാസ് ആവശ്യമില്ല.രാജ്യത്തിനകത്തും പുറത്തുമുള്ള വാക്സിനേഷന്റെയും പിസിആർ പരിശോധന ഫലങ്ങളുടെയും തെളിവ് കാണിക്കാനായി മാത്രം അൽ ഹോസ്ൻ ആപ്ലിക്കേഷൻ ഉപയോഗിക്കാം.
ഇന്ന് ഞായറാഴ്ച യു എ ഇയിൽ നടന്ന ഒരു വെർച്വൽ ബ്രീഫിംഗിലാണ് സർക്കാർ വക്താവ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.
#NCEMA: Today, we announce the lifting of all restrictions and precautionary measures related to #COVID19.
#TogetherWeRecover pic.twitter.com/OA4BTicHFl— NCEMA UAE (@NCEMAUAE) November 6, 2022