ഗൾഫ് മലയാളികളുടെ വിജയ – അപജയ ഗാഥകളിലൂടെ ജീവിതം പറയുന്ന ഇ. എം അഷ്‌റഫിന്റെ ഗൾഫ് സ്കെച്ചസ് എന്ന പുസ്തകം ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിൽ വെച്ച് പ്രകാശനം ചെയ്തു.
എഴുത്തുകാരനും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ വി മോഹൻ കുമാർ ആദ്യ കോപ്പി ഐസക് ജോണിന് നൽകികൊണ്ട് പ്രകാശനം ചെയ്തു .ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് വൈ എ റഹീം , പി.പി ശശീന്ദ്രൻ , മൻസൂർ പള്ളൂർ , സലാം , ജലീൽ ,എം സി എ നാസർ തുടങ്ങിയവർ സംസാരിച്ചു