മലയാളി വിദ്യാർത്ഥി അബുദാബിയിൽ മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തിൽ ശിവപ്രശാന്തിന്റെയും ഗോമതി പെരുമാളിന്റെയും മകനായ ആര്യൻ ശിവ പ്രശാന്ത് ആണ് നവംബർ 12 ന് വീട്ടിൽ വെച്ച് മരണപ്പെട്ടത്.
15 വയസായിരുന്നു. അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂളിൽ പഠിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർഥിയാണ്.
സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പ്രിയ വിദ്യാർത്ഥി ആര്യൻ ശിവ പ്രശാന്തിന്റെ മരണത്തിൽ സ്‌കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ ഡോ. താക്കൂർ മുൽചന്ദാനി ദുഃഖം രേഖപ്പെടുത്തി.