ജിസിസിയിലെ ഏറ്റവും വലിയ വേൾഡ് കപ്പ് പ്രെഡിക്ഷൻ കോണ്ടെസ്റ്റ് ഷൂട്ട് ഔട്ടിനു തിരശീലവീണു. ലുലു ഹൈപ്പർമാർട്ടിൻ്റെ അൽ ബാർഷ ശാഖയിൽ നടന്ന മെഗാ ഇവൻറ്റിൽ നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് വിജയികളെ പ്രഖ്യാപിച്ചത്. എബിസി കാർഗോ ചെയര്മാന് ഡോ. ശരീഫ് അബ്ദുൽ ഖാദർ, ദുബായ് ഇക്കണോമിക് അഡ്വൈസർ , ഡയറക്ടർമാരായ റഷീദ് , ഷാജഹാൻ തുടങ്ങി നിരവധി വിശിഷ്ട അതിഥികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് ആതിഥേയത്വം വഹിച്ചത് പ്രശസ്ത റേഡിയോ ജോക്കി ദീപ ജോസ് ആയിരുന്നു.
കഴിഞ്ഞ മാസം വേൾഡ് കപ്പിനോട് അനുബന്ധിച്ചു ആരംഭിച്ച മത്സരത്തിൽ അനേകായിരങ്ങളാണ് പങ്കെടുത്തത്. ലോകകപ്പിലെ ഓരോ മത്സരത്തിൻറ്റെയും സ്കോർ Myabc App ലൂടെ പ്രെഡിക്ട് ചെയ്യുക എന്നതായിരുന്നു മത്സരം. ഓരോ പ്രവചനത്തിനും ശരിയുത്തരം നല്കുന്നവരിൽ ഒരാൾക്ക് ഓരോ സാംസങ് സ്മാർട്ഫോൺ വീതം 64 ഫോണുകൾ സമ്മാനം നല്കുന്നതിലൂടെ 64 വിജയികളെ കണ്ടെത്തി. അത് കൂടാതെ നോക്ക് ഔട്ട് സ്റ്റേജുകളിലെ മത്സരങ്ങൾ പ്രവചിക്കുന്നവർക്ക് ഒന്നാം സമ്മാനമായി BMW X1 . തുടർന്നുള്ള സ്ഥാനങ്ങൾക്ക് 50 ഗ്രാം സ്വർണ്ണത്തിൽ തീർത്ത ഗോൾഡൻ ബോളും മൂന്നാമത് എത്തുന്നയാൾക്കു 25 ഗ്രാം സ്വർണ്ണത്തിൽ തീർത്ത ഗോൾഡൻ ബൂട്ടുമാണ് മെഗാ സമ്മാനങ്ങളായി ഉണ്ടായിരുന്നത്
ഇന്നലെ (23/12/2022) നടന്ന ചടങ്ങിൽ ഉദ്വേഗത്തിനു വിരാമമിട്ട് വിജയികളുടെ പേര് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ BMW കാറിന് അർഹനായത് Mr. സയ്യിദ് സിയാദ് രണ്ടാം സമ്മാനം ലഭിച്ചത് Mr.ഫാജിദ് P ക്കും മൂന്നാം സമ്മാനം Mr. മുഹമ്മദ് റിയാസ് നും ലഭിച്ചു. മൂവരും യുഎഇ യിൽ സ്ഥിര താമസക്കാരാണ് . എബിസി കാർഗോ ചെയര്മാന് ഡോ. ഷെരീഫ് അബ്ദുൽ ഖാദർ ചടങ്ങിൽ സന്നിഹിതനായിരുന്നു ” മാനവികമായ ആഘോഷങ്ങളിൽ എന്നും പങ്കെടുക്കാൻ എബിസി കാർഗോക്കു സന്തോഷമേയുള്ളൂ.
ആദ്യമായി ഗൾഫ് നാടുകളിൽ വിരുന്നെത്തിയ ഫുട്ബോൾ മാമാങ്കത്തിൽ ഭാഗഭാക്കാവാൻ സാധിച്ചതിൽ എബിസി കാർഗോയ്ക്കു അഭിമാനമുണ്ട് . ഇതിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു . തുടർന്നും ഇത്തരത്തിൽ ജാനപങ്കാളിത്തമുള്ള പരിപാടികൾ എബിസി കാർഗോ സങ്കടിപ്പിക്കുന്നതാണ് ” എന്നും അദ്ദേഹം അറിയിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഈ മാസം 27ന് വിതരണം ചെയ്യും