ദുബായ്: സുഡാനിലെ പ്രശസ്തമായ വൈറ്റ് നൈൽ യൂണിവേഴ്സിറ്റിയുമായി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന അബ്ദുല്ല എഡ്യൂക്കേഷണൽ അക്കാഡമി സഹകരണ കരാറിൽ ഒപ്പു വെച്ചു. ഹിഫ്‌സുൽ ഖുർആൻ പഠനത്തോടൊപ്പം റെഗുലർ സ്കൂൾ വിദ്യാഭ്യാസവും നൽകിയാണ് അബ്ദുല്ല എഡ്യൂക്കേഷണൽ അക്കാദമി 2014 ൽ പ്രവർത്തനമാരംഭിച്ചത്.
എസ് എസ് എൽ സി പാസാകുന്നതോടെ ഹിഫ്സ് പൂർത്തിയാകുന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം മുതൽ ആരംഭിക്കുന്ന ശരീഅത് കോളേജ് പ്ലസ് വൺ പ്ലസ് ടു വിൽ സയൻസ് സ്ട്രീമിൽ വിദ്യാഭ്യാസവും നൽകിയാണ് കോളേജ് പഠനത്തിന് വഴിയൊരുക്കിയത്.
ഇസ്ലാമിക ശരീഅത് ഖുർആൻ പഠനം ഹദീസ് പഠനം അറബി ഭാഷ എന്നീ വിഷയങ്ങളിൽ അബ്ദുല്ല അക്കാദമി നൽകുന്ന മൂന്നു വർഷത്തെ ഡിഗ്രി പഠനം ഇമാം അഹ്‌മദ് അൽ ബദവി തങ്ങളുടെ നാമദേയത്തിൽ – അൽ ബദവി- ബിരുദമാണ് അബ്ദുല്ല എഡ്യൂക്കേഷൻൽ അക്കാദമി വിഭാവനം ചെയ്തിരിക്കുന്നത് ഈ സ്മാരംഭത്തിനാണ് വൈറ്റ് നൈൽ യൂണിവേസിറ്റിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ ഉപരി പഠനത്തിന് വഴിയൊരുങ്ങിയത്.
ഇതോടൊപ്പം തന്നെ വൈറ്റ് നൈൽ യൂണിവേസിറ്റി യുടെ കീഴിൽ മെഡിക്കൽ, എഞ്ചിനീയറിംഗ്, നിയമം, ഇൻഫോർമോഷൻ ടെക്നോളജി, അഗ്രി, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, നഴ്സിംഗ്, ഫാർമസി എന്നീ വിഷയങ്ങളിൽ വിവിധങ്ങളായ കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്
വൈറ്റ് നൈൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ എൽഷാദലി ഈസ ഹമദ് അബ്ദുല്ല യും അബ്ദുല്ല അക്കാഡമിക്ക് വേണ്ടി മാനേജിങ് ഡയറക്ടർ ഡോ പി റ്റി അബ്ദുൽ റഹ്മാൻ മുഹമ്മദുമാണ് ധാരണ പത്രത്തിൽ ഒപ്പ് വെച്ചത്.
വൈറ്റ് നെയിൽ യൂണിവാഴ്സിറ്റി ചാൻസലർ ഡോ സമ്മാനി അബ്ദുൽ മുത്തലിബ് അഹ്‌മദ്, അൽ ബദവി ത്വരീഖത്തിന്റെ ഖലീഫ അൽ ശൈഖ അൽ മുൻതസർ ബില്ലാഹ് ഫത്ഹി അൽ താഹിർ അൽ ടെർദിരി അൽ അഹ്മെദി യും ചടങ്ങിൽ സന്നിഹിതരായി.
കൂടുതൽ വിവരങ്ങൾക്ക് KERALA :+91 95265 52211 UAE : 0506505546