ദുബായിൽ എബിസി ഷൂട്ട് ഔട്ടിന് സമ്മാനദാനത്തോടെ വർണ്ണാഭമായ കൊടിയിറക്കം.ആദ്യമായി മധ്യ ഏഷ്യ ആതിധേയത്വം വഹിച്ച ലോകകപ്പിനോട് അനുബന്ധിച്ചു ലോകകപ്പ് പ്രെഡിക്ഷൻ മത്സരത്തിലെ വിജയകൾക്ക് വളരെ വലിയ സമ്മാനങ്ങളാണ് എബിസി കാർഗോ വിജയികൾക്കായി പ്രഖ്യാപിച്ചിരുന്നത്.
ഇന്നലെ (27.12.2022) നു ലുലു അൽ ഖുസെയ്സിൽ വെച്ചു നടന്ന ചടങ്ങിലാണ് പ്രെഡിക്ഷൻ മത്സരത്തിലെ വിജയകൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തത്.
ഒന്നാം സമ്മാനം ബിഎംഡബ്യു എക്സ് വൺ കാർ ലഭിച്ചത് മിസ്റ്റർ സയ്യിദ് സിയാദിനാണ്. മിസ്റ്റർ ഫാജിദ് പി , മിസ്റ്റർ മുഹമ്മദ് റിയാസ് എന്നിവർ രണ്ടാം സമ്മാനം 50 ഗ്രാം സ്വർണ്ണമടങ്ങിയ ഗോൾഡൻ ബോളിനും 25 ഗ്രാം സ്വർണ്ണമടങ്ങിയ ഗോൾഡൻ ബൂട്ടിനും അർഹനായി.
ചടങ്ങിൽ എബിസി കാർഗോ ചെയര്മാന് ഡോക്ടർ ഷെരിഫ് അബ്ദുൽ ഖാദർ , ഷെസ ഷെരിഫ്, ഷസിൽ ഷെരിഫ് , ഡയറക്ടർമാരായ റഷീദ് അബ്ദുൽ ഖാദർ, ഷാജഹാൻ അബ്ദുൽ ഖാദർ തുടങ്ങീ നിരവധി വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ജനറൽ മാനേജർ നിഷാദ് മുഹമ്മദ്, ഓപ്പറേഷൻസ് മാനേജർ അഭിലാഷ് വിജയൻ, ഹക്കിം, നിധിൻ, സുനിൽ ഭാട്ടിയ തുടങ്ങിയവരും പങ്കെടുത്തു. ലോകം മുഴുവനുള്ള ആളുകൾക്കും എബിസി കാർഗോയുടെ പുതുവത്സര ആശംസകളുമറിയിച്ചാണ് ചടങ്ങ് അവസാനിപ്പിച്ചത്.