നേപ്പാളിലെ പൊഖാറയിൽ യെതി എയർലൈൻസ് വിമാനം തകർന്നുവീണ് രണ്ട് ദിവസത്തിന് ശേഷം വിമാനത്തിന്റെ ‘ബ്ലാക്ക് ബോക്സ്’ റെക്കോർഡറുകളിൽ ഒന്ന് കണ്ടെത്തിയതായി ചൈനീസ് വ്യോമയാന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വിമാനത്തിലുണ്ടായിരുന്ന 72 പേരിൽ 67 പേരെങ്കിലും കൊല്ലപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്താൻ സഹായിക്കുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകളാണ് കണ്ടെത്തിയത്.
ചെറിയ ഹിമാലയൻ രാജ്യത്തിലെ ഏറ്റവും മാരകമായ വിമാന ദുരന്തങ്ങളിലൊന്നിൽ കാണാതായ അഞ്ച് പേർക്കായി തിങ്കളാഴ്ച തിരച്ചിൽ പുനരാരംഭിച്ചപ്പോൾ ATR-72 വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കണ്ടെത്തി. കാടിനുള്ളിൽ, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ, കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ, മനുഷ്യന്റെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി ഡ്രോണുകൾ, സ്നിഫർ ഡോഗ് എന്നിവ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്. വിമാനം നിലത്ത് പതിച്ചപ്പോൾ ഉണ്ടായ കുഴിയിൽ നിന്ന്, വെള്ളം പമ്പ് ചെയ്യുന്നതിനായി നിരവധി ജോലിക്കാരാണ് പ്രവർത്തിച്ചുവരുന്നത്. എന്നാൽ, കുത്തനെയുള്ള ചരിവുകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അവരുടെ ശ്രമങ്ങൾ ഉച്ചയോടെ നിർത്തിവയ്ക്കുകയായിരുന്നു.