ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്നലെ ജനുവരി 25 ബുധനാഴ്ച ഒരു പെൺകുഞ്ഞ് പിറന്നു.
‘അഭിനന്ദനങ്ങള്‍…. ഒരു പെണ്‍കുട്ടി പിറന്നു’ പേര് ” ഷൈഖ ” ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് പുതിയ രാജകുടുംബത്തിന്റെ വരവ് ദുബായ് കിരീടാവകാശിയായ അദ്ദേഹത്തിന്റെ സഹോദരൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
ഇത് ഷെയ്ഖ് മക്തൂമിന്റെ ഭാര്യ ഷെയ്ഖ മറിയം ബിൻത് ബുട്ടി അൽ മക്‌തൂം എന്നിവരുടെ മൂന്നാമത്തെ മകളാണ് ബേബി ഷെയ്ഖ. ഇവരുടെ ആദ്യത്തെ മകൾ ”ഹിന്ദ് ” 2020 നവംബര്‍ 24 നാണ് ജനിച്ചത്. അവരുടെ രണ്ടാമത്തെ മകൾ ”ലത്തീഫ” 2022 ജനുവരിയിലാണ് ജനിച്ചത്. 2019 ലാണ് ഷെയ്ഖ് മക്തൂമും ഷെയ്ഖ മറിയവും വിവാഹിതരായത്.
നിരവധി രാജകീയ സഹോദരങ്ങൾ ഷെയ്ഖ് മക്തൂമിനും കുടുംബത്തിനും ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.