ന്യൂസിലൻഡിന്റെ 41-ാം പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിൻസ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. 44 വയസ്സാണ് ക്രിസ് ഹിപ്കിൻസിന്.
കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ജസിൻഡ ആർഡേണിന്റെ പിൻഗാമിയായാണ് മുൻ വിദ്യാഭ്യാസമന്ത്രിയായ ഹിപ്കിൻസ് എത്തുന്നത്. ഒക്ടോബറിലെ പൊതു തിരഞ്ഞെടുപ്പുവരെ ഹിപ്കിൻസ് പ്രധാനമന്ത്രിയായി തുടരും.