സാങ്കേതിക തകരാറിന്റെ പേരിൽ ഇന്നലെ പുറപ്പെടേണ്ട എയർ ഇന്ത്യാ എക്സ്പ്രസിന്റെ ദുബായ് – കോഴിക്കോട് വിമാനം പുറപ്പെട്ടത് 20 മണിക്കൂർ വൈകി ഇന്ന് ഉച്ചയ്ക്ക്. ഇന്നലെ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പുറപ്പെടേണ്ട IX 346 വിമാനം ഇന്ന് ഉച്ചയ്ക്ക് യുഎഇ പ്രാദേശിക സമയം 12.50 നാണ് പുറപ്പെട്ടത്. 5 മണിയോടെ കോഴിക്കോട്ട് എത്തിച്ചേർന്നു.
വിമാനം ഇന്നലെ രാത്രി 10 മണിക്കും പുലർച്ചെ 3 മാണിക്ക് പോകുമെന്ന് അറിയിച്ചെങ്കിലും ഉച്ചയ്ക്കാണ് പുറപ്പെട്ടത്. സാങ്കേതിക തകരാറിന്റെ പേരിൽ ഗൾഫ് സെക്ടറിൽ വിമാനങ്ങൾ വൈകുന്നത് ഇപ്പോൾ തുടർക്കഥയാകുകയാണ്.