ഷാര്‍ജയില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) കുത്തേറ്റ് മരിച്ചു. ഷാർജയിലെ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സംഭവത്തില്‍ പാകിസ്താന് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയില്‍ സഹപ്രവര്‍ത്തകരും പാകിസ്താന് സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു ഹക്കീം. തുടർന്നാണ് ഹക്കീമിന് കുത്തേറ്റത്. ഇന്നലെ ഞായറാഴ്ച്ച രാത്രി 12:30 യോടെയാണ് ഷാര്‍ജ ബുതീനയിലാണ് സംഭവം.