ദുബായിലെ പ്രശസ്തമായ ഫെസ്റ്റിവൽ പാർക്ക് ഗ്ലോബൽ വില്ലേജ് ഫെബ്രുവരി 19 ന്റെ എൻട്രി ടിക്കറ്റ് വരുമാനത്തിന്റെ 15 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ദി വിർജിൻ റേഡിയോ 15-ാം ജന്മദിന കോൺസെർട്ടിന്റെ അതേ ദിവസമായിരിക്കും അത്.
സിറിയയിലും തുർക്കിയിലും അടുത്തിടെയുണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് പിന്തുണയായി എമിറേറ്റ്സ് റെഡ് ക്രസന്റ് ‘ബ്രിഡ്ജസ് ഓഫ് ഗിവിംഗ്’ ദുരിതാശ്വാസ ക്യാമ്പയിനിലേക്കാണ് ഒരു ഗ്ലോബൽ വില്ലേജ് ടിക്കറ്റ് വാങ്ങുന്നതിലെ 15 ശതമാനം വരുമാനം പോകുന്നത്.
ഫെബ്രുവരി 19-ന് ഗേറ്റിൽ നിന്നോ ഓൺലൈനിൽ നിന്നോ വാങ്ങിയ എല്ലാ ടിക്കറ്റുകൾക്കും സംഭാവന ബാധകമാകും.