ഷാർജ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 134 ആം ജന്മദിനം ഇൻക്കാസ് ഷാർജ യൂനിറ്റ് കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു.
യൂനിറ്റ് കമ്മിറ്റിയുടെ പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടി ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി ഉൽഘാടനം ചെയ്തു.ഐ.എ.എസ്.വൈസ് പ്രസിഡണ്ട് എസ്.ജാബിർ, ടി.എ.രവീന്ദ്രൻ, ബിജു അബ്രഹാം. എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സിക്രട്ടറി നാരായണൻ നായർ സ്വാഗതവും ട്രഷsർ മാത്യു ജോൺ നന്ദിയും പറഞ്ഞു.