ഇന്ന് ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ദുബായ് അൽ ഖൈൽ റോഡിൽ ഒരു കാറിന് തീപിടിച്ചതായി ദുബായ് പോലീസ് സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ജുമൈറ വില്ലേജ് സർക്കിളിന് സമീപം ഷാർജയിലേക്കും അബുദാബിയിലേക്കുമുള്ള എക്സിറ്റിൽ വലതുവശത്തെ പാതയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തെത്തുടർന്ന് ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തു.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന്റെ ദിശയിലുള്ള അൽ ഖൈൽ റോഡിൽ ഗതാഗത തടസ്സമുണ്ടായതായി ദുബായ് പോലീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.