അബുദാബി: ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങളെ പരിചയപ്പെടുത്തി ലുലുഹൈപ്പർമാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് 2023 ന് യു എ ഇ യിൽ തുടക്കമായി. ലോക വിഭവങ്ങളുടെ രുചികൾ വിളമ്പുന്ന പരിപാടി ഇത്തവണ 14 ദിവസം വരെ നീണ്ടു നിൽക്കും. പരിപാടിയുടെ ഭാഗമായി അബുദാബി ഡബ്ല്യു ടി സി ലുലു ഹൈപ്പർമാർക്കറ്റ് , ദുബായ് അൽ ഖുസൈസ് ലുലു ഹൈപ്പർമാർക്കറ്റ് , ഷാർജ മുവൈല ലുലു ഹൈപ്പർമാർക്കറ്റ് , അൽ ഐൻ കുവൈത്താത് ലുലു എന്നിവിടങ്ങളിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു. പരിപാടിയിൽ ഷെഫ് പങ്കജ് ബദൗരിയ, ഷെഫ് സുമയ ഉബൈദ്, ഷെഫ് അഹമ്മദ് ദർവീഷ്, നടി ആൻ അഗസ്റ്റിൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഗൾഫുഡിനിടെയാണ് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി ലുലു വേൾഡ് ഫുഡ് ഭക്ഷ്യമേള പ്രഖ്യാപിക്കുന്നത്.
ഫെസ്റ്റിവലിന്റെ ഭാഗമായി,മൂന്ന് സ്ഥലങ്ങളിൽ തത്സമയ പാചക മത്സരങ്ങൾ സംഘടിപ്പിക്കും. മുസ്സഫ ക്യാപിറ്റൽ മാൾ ലുലു ഹൈപ്പർമാർക്കറ്റ്, ദുബായ് സിലിക്കൺ ഒയാസിസ് ലുലു ഹൈപ്പർമാർക്കറ്റ് , ദുബായ് അൽ ഖുസൈസ് ലുലു ഹൈപ്പർമാർക്കറ്റ്, അൽ ഐൻ കുവൈത്താത് ലുലു എന്നിവിടങ്ങളിലാണ് തത്സമയ പാചക മത്സരങ്ങൾ നടക്കുക.മത്സരങ്ങളിലെ വിജയികൾക്ക് 3,000 ദിർഹം വരെയുള്ള ക്യാഷ് പ്രൈസും ലഭിക്കും.ഇന്ത്യയിലെ മാസ്റ്റർഷെഫ്, ഷെഫ് പങ്കജ് ബദൗരിയയാണ് തത്സമയ പാചക വർക്ക്ഷോപ്പ് ഭക്ഷണപ്രേമികൾക്കായി അവതരിപ്പിക്കുന്നത്.പ്രമുഖ പാചകക്കാരുടെ ലൈവ് ഡെമോ, തെരുവുഭക്ഷണ കൗണ്ടറുകൾ മലബാർ ചായക്കട, തട്ടുകട, ബേക്കറി ബ്രെഡ് ഹൗസ് തുടങ്ങി കാണാനും രുചിക്കാനും കഴിയുന്ന വിവിധ ഭക്ഷണകൗണ്ടറുകൾ ആഘോഷഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഫ്രഷ് ഫുഡ്, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾസ്,ബേക്കറി, സ്നാക്സ്, ഫിഷ് , മീറ്റ് തുടങ്ങിയ എല്ലാ ഫുഡ് പ്രോഡക്റ്റുകൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ രാജ്യങ്ങളിലെയും തനത് ഭക്ഷണ വിഭവങ്ങൾ രുചിക്കാനും , വാങ്ങാനും ഫെസ്റ്റിൽ അവസരം ഒരുക്കിയിട്ടുണ്ട്.ഭക്ഷണ ഓഫറുകൾക്കു പുറമെ ഇക്കാലയളവിൽ ഭക്ഷ്യ ഉൽപന്നങ്ങൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ 50% വരെ വില കിഴിവും ലഭ്യമാക്കിയിട്ടുണ്ട്.