യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപുലമായ റമദാൻ കാമ്പയിൻ ആരംഭിച്ചു. രാജ്യത്തെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും വിവിധ വിഭാഗങ്ങളിലായി പലചരക്ക് സാധനങ്ങൾ, ഭക്ഷണ ഉൽപ്പന്നങ്ങൾ, ഫ്രഷ് ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, കൂടാതെ ഫർണിച്ചറുകൾ തുടങ്ങിയ 10,000-ത്തിലധികം ഉൽപ്പന്നങ്ങൾക്ക് റമദാൻ കാമ്പയിൻ കാലയളവിൽ 60% വരെ കിഴിവ് ലഭിക്കും. ലുലു ഹൈപ്പർമാർക്കറ്റുകളിലും, ഓൺലൈനിലും 60 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാണെന്ന് ലുലു എക്സ്ക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം എ അറിയിച്ചു.
വിപണി സാഹചര്യങ്ങൾ പരിഗണിക്കാതെ വിലവർദ്ധനവ് പിടിച്ചു നിർത്തുന്നതിന് 200 ലധികം ഉൽപന്നങ്ങൾക്ക് പ്രൈസ് ലോക്ക് ഏർപെടുത്തിയതായി അദ്ദേഹം അറിയിച്ചു. റമദാനിലുടനീളം ഉപഭോക്താക്കൾക്ക് പണം ലാഭിക്കാൻ ഇത് സഹായിക്കും.ലുലു ഗ്രൂപ്പ് എല്ലായ്പ്പോഴും ഞങ്ങളുടെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. റമദാൻ സീസണിൽ ഞങ്ങളുടെ പ്രധാന ശ്രദ്ധ മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഏറ്റവും താങ്ങാനാവുന്ന വിലയിൽ കുറവുകളും വില വ്യതിയാനങ്ങളുമില്ലാതെ നൽകുന്നതിലായിരിക്കും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ, ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതിനായി ഞങ്ങൾ നിരവധി സി എസ് ആർ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. റമളാനിൽ ഷോപ്പിംഗ് എളുപ്പവും താങ്ങാനാവുന്നതുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അരി,പഞ്ചസാര, പാൽപ്പൊടി, തൽക്ഷണ ഭക്ഷണം, ജെല്ലി, കസ്റ്റാർഡ് മിശ്രിതങ്ങൾ,പഴങ്ങൾ, പാസ്ത, ധാന്യങ്ങൾ, എണ്ണ എന്നിവയും മറ്റ് അവശ്യ പലചരക്ക് സാധനങ്ങളും അടങ്ങിയ രണ്ട് വലുപ്പത്തിലുള്ള കിറ്റുകൾ 85 ദിർഹം, 120 ദിർഹം എന്നീ വിലകളിൽ ലഭ്യമാക്കും. ഈത്തപ്പഴ മഹോത്സവം, ആരോഗ്യകരമായ റമദാൻ, ഇറച്ചി മാർക്കറ്റ്, പരമ്പരാഗത അറബിക് മധുരപലഹാരങ്ങൾ ലഭിക്കുന്ന മധുര പലഹാരങ്ങൾ വിപണി, ഇഫ്താർ ബോക്സുകൾ, ലുലു റമദാൻ ഷോപ്പിംഗ് ഗിഫ്റ്റ് കാർഡ് , ഈദ് വിൽപ്പന തുടങ്ങിയ വിവിധ പ്രമോഷൻ പരിപാടികൾ റമളാൻ, ഈദ് കാലയളവിൽ അവതരിപ്പിക്കും.
റമളാൻ കാലയളവിൽ രാത്രി രണ്ട് വരെ ഹൈപ്പർമാർകറ്റുകൾ പ്രവർത്തിക്കും. ഹൈപ്പർമാർക്കറ്റുകളിൽ ഷോപ്പിംഗ് ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സാംസ്കാരിക അനുഭവങ്ങൾ ആസ്വദിക്കാനും ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനും തെരെഞ്ഞെടുത്ത ഹൈപ്പർ മാർക്കറ്റുകളിൽ ഈ വർഷം റമളാൻ നൈറ്റ് ഒരുക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എംഎ, ഡയറക്ടർ ടി പി അബൂബക്കർ, റീട്ടെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൾ മജീദ്, ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഡയറക്ടർ നിഷാദ് അബ്ദുൾ കരീം, മാർക്കറ്റിംഗ് & കമ്മ്യൂണികേഷൻ ഡയറക്ടർ വി നന്ദകുമാർ, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് കെവിൻ കണ്ണിംഗ്ഹാം, പ്രമോഷൻ മാനേജർ ഹനാൻ അൽ ഹൊസ്നി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.