യുഎഇയിലുടനീളമുള്ള ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും റമദാനിൽ ഡീലുകളും വമ്പിച്ച കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച്, വിശുദ്ധ മാസം മിക്കവാറും മാർച്ച് 23 നായിരിക്കും ആരംഭിക്കുക.
പുണ്യമാസത്തിൽ 10,000-ത്തിലധികം ഭക്ഷ്യ-ഭക്ഷണേതര ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ കിഴിവിൽ നിന്ന് വാങ്ങുന്നവർക്ക് പ്രയോജനം ലഭിക്കും. പല ചില്ലറ വ്യാപാരികളും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്, ഇത് ഉപഭോക്താക്കളിൽ നല്ല സാമ്പത്തിക സ്വാധീനം ചെലുത്തും.
യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ, യൂണിയൻ കോപ്പ്, കാരിഫോർ, അൽ ആദിൽ ട്രേഡിംഗ്,അൽമായ സൂപ്പർമാർക്കറ്റ് എന്നിവയാണ് റമദാനെ വരവേറ്റുകൊണ്ട് അവശ്യവസ്തുക്കൾക്ക് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.