യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇന്ന് 62-ാം പിറന്നാൾ

UAE President His Highness Sheikh Mohammed bin Zayed Al Nahyan turns 62 today

യുഎഇയുടെ പ്രിയപ്പെട്ട പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇന്ന് മാർച്ച് 11 ന് 62 വയസ്സ് തികയുന്നു.

രാജ്യത്തെ പൗരന്‍മാരോടും പ്രവാസികളോടും ഏറെ അനുകമ്പയോടെയും സ്‌നേഹത്തോടെയും വര്‍ത്തിക്കുന്ന രാഷ്ട്രത്തലവന്‍ കൂടിയാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍.

പരേതനായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂന്നാമത്തെ മകനാണ് ഷെയ്ഖ് സായിദ്. പിതാവിന്റെയും മാതാവ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്കിന്റെയും നിരീക്ഷണത്തിലാണ് വളര്‍ന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദ്യ 10 വര്‍ഷങ്ങളില്‍, യുഎഇ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില സംഭവങ്ങളുണ്ടായി. 1962-ല്‍ അബൂദാബി എണ്ണ കയറ്റുമതി ആരംഭിച്ചു; പിതാവ് 1966-ല്‍ അബൂദാബി ഭരണാധികാരിയായി.

ഒരു ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുന്ന ശീലമാണ് ഷെയ്ഖ് മുഹമ്മദിന്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ദിവസം 18 മണിക്കൂറാണ് അദ്ദേഹം ജോലി ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ വാര്‍ഷിക അവധി ആഴ്ചയില്‍ കവിയാറില്ലെന്നും അദ്ദേഹം ഒരിക്കല്‍ സൂചിപ്പിച്ചു.

ഷെയ്ഖ് മുഹമ്മദിന് ആത്മവിശ്വാസത്തോടെ ഹെലികോപ്റ്റര്‍ പറക്കാന്‍ കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല. 1979-ല്‍ ഒരു മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം പരിശീലനം ലഭിച്ച ഒരു പൈലറ്റാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!