ഇന്ത്യയിൽ ചരിത്രം സൃഷ്ടിച്ച ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രമായ ‘R R R’-ലെ ‘നാട്ടു നാട്ടു’ എന്ന ചിത്രം ‘മികച്ച ഒറിജിനൽ ഗാനത്തിന്’ 2023-ലെ അക്കാദമി അവാർഡ് നേടി.
എം.എം കീരവാണി സംവിധാനം ചെയ്ത ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. എ.റഹ്മാന്-ഗുല്‍സാര്‍ ജോടിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനല്‍ സോങ് പുരസ്കാരം ഇന്ത്യയിലെത്തിയത്. ലോസ് ആഞ്ജലിസിലെ ഓവിയേഷന് ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്കാരദാനച്ചടങ്ങ് നടക്കുന്നത്.