റമദാൻ മാസത്തിൽ ദുബായിൽ പണമടച്ചുള്ള പാർക്കിംഗ് , മെട്രോ എന്നിവയുടെ സമയക്രമങ്ങളറിയാം..!!

Know Paid Parking Timings and Metro Timings in Dubai during Ramadan..!!

റമദാൻ മാസത്തിൽ ദുബായിൽ പണമടച്ചുള്ള പാർക്കിംഗ് സമയം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.

പൊതു പാർക്കിംഗ് ഫീസ് തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെ ബാധകമായിരിക്കും. ടീകോം ഏരിയയിൽ ( F കോഡ് ഉള്ള പാർക്കിംഗ്), സമയം രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ്. മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ 24 മണിക്കൂറും ഫീസ് നൽകി പ്രവർത്തിക്കുന്ന സംവിധാനത്തിലായിരിക്കും പ്രവർത്തിക്കുക.

റമദാൻ മാസത്തിൽ തിങ്കൾ മുതൽ വ്യാഴം വരെ പുലർച്ചെ 5 മുതൽ അർദ്ധരാത്രി 12 വരെ ദുബായ് മെട്രോ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 വരെ ട്രെയിനുകൾ ഓടും; ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി 12 വരെ; ഞായറാഴ്ചയും രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ എന്നിങ്ങനെയാണ് ദുബായ് മെട്രോയുടെ സമയക്രമം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!