റമദാനിൽ ദുബായ് എമിറേറ്റിൽ ട്രക്കുകൾക്ക് മൂന്ന് നിരോധന സമയങ്ങളുണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
രാവിലെ 7.30 മുതൽ 9.30 വരെയും, ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയും, വെള്ളിയാഴ്ചകളിൽ, ഉച്ചയ്ക്ക് 12 മുതൽ 3 വരെയുമാണ് ട്രക്ക് നിരോധന സമയം.കൂടാതെ, E11 റൂട്ടിലും CBD ഏരിയകളിലും ട്രക്ക് നിരോധന സമയം രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുമെന്ന് അതോറിറ്റി ട്വീറ്റിൽ കൂട്ടിച്ചേർത്തു.