കോവിഡ് ഒമിക്രോൺ വ്യാപനം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദമായ എക്സ്ബിബി 1.16 ആണ് ഇന്ത്യയിൽ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ലോകാരാഗ്യസംഘടന അറിയിച്ചു. പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും സാങ്കേതിക വിദഗ്ധ മരിയ വാൻ കെർഖോവ് പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ 40 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്സ്ബിബി 1.16 വകഭേദമാണ് കൊവിഡ് കുതിപ്പിന് പിന്നിലെന്നാണ് റിപ്പോർട്ട്. ശരാശരി മൂവായിരമായിരുന്ന കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 10,500 ആയി ഉയർന്നു. ഉപവകഭേദമായ എക്സ്ബിബി 1.16 നിലവിൽ ലോകത്തിലെ 22 രാജ്യങ്ങളിൽ വ്യാപിക്കുന്നുണ്ട്.