കേരളത്തിൽ പെട്രോൾ, ഡീസൽ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് 2 രൂപയാണ് അധികം നൽകേണ്ടി വരിക. ഇന്ധന വിലയ്ക്ക് പുറമെ മദ്യത്തിനും ഭൂമിയുടെ ന്യായ വിലയിലുമെല്ലാം നാളെ മുതൽ വർധനയുണ്ടാകും.
ഇന്ധന വില വർധനവാണ് സാധാരണക്കാരുടെ നടുവൊടിക്കുന്നത്. ക്ഷേമ പെൻഷനുകൾ നൽകാൻ വേണ്ടിയുള്ള പണം കണ്ടെത്താനായാണ് ബജറ്റിൽ പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയത്. ഇതാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നെങ്കിലും സർക്കാർ പിന്നോട്ട് പോകാൻ തയ്യാറായില്ല. ഇതിനിടെ പെട്രോൾ, ഡീസൽ വില ഒരു രൂപയെങ്കിലും കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അതും ഉണ്ടായില്ല.