റമദാനിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി അബുദാബി പോലീസ്. ക്ഷീണിതരാവുമ്പോഴുള്ള ഡ്രൈവിംഗും, റെഡ് സിഗ്‌നൽ മറികടക്കുന്നതും, വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കാത്തതുമാണ് റമദാനിലെ റോഡപകടങ്ങളുടെ പ്രധാന ഔദ്യോഗിക കാരണങ്ങൾ.
‘ഇഫ്താർ തിരക്ക്’ സമയത്ത് ആളുകൾ നോമ്പ് തുറക്കാൻ വീട്ടിലേക്ക് പോകാൻ തിടുക്കം കൂട്ടുമ്പോഴും റോഡപകടങ്ങൾക്ക് കാരണമാകുന്നു. ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അബുദാബി പോലീസ് റമദാനിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
#فيديو | شرطة أبوظبي تدعو السائقين إلى الإلتزام بقوانين وأنظمة المرور والتحرك إلى الوجهات المختلفة بوقت كاف قبل الإفطار مع التقيد بالسرعات المحددة وإعطاء الأولوية للمشاة وعدم تجاوز الإشارة الضوئية الحمراء تعزيزاً للسلامة المرورية..أبوظبي أمن وأمان#شهرنا_طاعة_والتزام#شهر_رمضان pic.twitter.com/FlTPk4Ji0X
— شرطة أبوظبي (@ADPoliceHQ) March 23, 2023
“നിങ്ങൾ സുരക്ഷിതമായി എത്തുന്നതിനായി മറ്റുള്ളവർ കാത്തിരിക്കുന്നുണ്ടെന്ന് എപ്പോഴും ഓർക്കുക,” വീഡിയോ സന്ദേശത്തിൽ പറയുന്നു.
ഇഫ്താറിനായി യാത്ര ചെയ്യുമ്പോഴും എല്ലായിപ്പോഴും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു.